

കൊച്ചി: ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (77) നിര്യാതയായി. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു.

വടുതല പൂവങ്കേരി വീട്ടില്‍ പരേതനായി കേരള പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബര്‍ണാര്‍ഡിന്റേയും ജഡ്രൂടിന്റേയും മകളാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ തോപ്പുംപടിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ സംസ്‌ക്കരിക്കും.
മക്കള്‍: ബിജു തോമസ് (സീനിയര്‍ ഡയറക്ടര്‍ ആന്റ് ഹെഡ്, മര്‍ഷക് ബാങ്ക് ദുബായ്), രേഖ തോമസ് (ഷേര്‍ളീസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആന്റ് ഏജന്റ്‌സ്, പ്രസിഡന്റ് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ കൊച്ചി യൂണിറ്റ്), ഡോ. ജോ തോമസ് (വാതരോഗ വിദഗ്ധന്‍, ആസ്റ്റര്‍ മെഡിസിറ്റി എറണാകുളം).
മരുമക്കള്‍: ലക്ഷ്മി പ്രിയദര്‍ശിനി, ടോണി തമ്പി, അന്നു ജോസ് (ശിശു ഹൃദ്രോഗ വിദഗ്ധ, ആസ്റ്റര്‍ മെഡിസിറ്റി എറണാകുളം).

