

കൊച്ചി: ആസ്റ്റര്‍ മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. വെള്ളാങ്കല്ലൂര്‍ പൂമംഗലം വേളൂക്കര ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കും യൂണിവേഴ്‌സല്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ജനറല്‍ മെഡിസിന്‍, ഇ എന്‍ ടി, ഗൈനക്കോളജി, കാര്‍ഡിയോളജി എന്നീ വിഭാഗങ്ങളില്‍ നൂറോളം രോഗികള്‍ക്കു ചികിത്സ ലഭ്യമാക്കി. യൂണിവേഴ്‌സല്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി കെ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ സാമൂഹ്യ നന്മക്ക് ഉതകുന്ന പരിപാടികള്‍ ആവിഷ്‌ക്കക്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ്.

ക്യാമ്പ് ജസ്റ്റിസ് പി ഉബൈദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ജോസ് കെ ജേക്കബ് അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മെഡിസിറ്റി സീനിയര്‍ എക്‌സിക്യൂട്ടീവ് കമ്മ്യൂണിറ്റി കണക്ട് പ്രവീണ്‍ നാരായണന്‍, ഡോ. ജോബിന്‍ എം വി, അനുപമ ജിനന്‍, നന്ദു കൃഷ്ണ കെ എച്ച് എന്നിവര്‍ പ്രസംഗിച്ചു. കോളേജ് എന്‍ എസ് എസ് യൂണിറ്റ് അംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

