പൈപ്പുകള്‍ മാറ്റാന്‍ എം എല്‍ എ ആവശ്യപ്പെട്ടു

Web Desk
1 Min Read

ആലുവ: പെരിയാറില്‍ നിന്ന് കിന്‍ഫ്രയിലേക്ക് വെള്ളം കൊണ്ടുപോകുന്നതിന് എടയപ്പുറം റോഡിന്റെ ഇരുവശത്തുമായി ഇട്ടിരിക്കുന്ന കുറ്റന്‍ പൈപ്പകള്‍ റോഡില്‍ ഗതാഗത കുരുക്കുണ്ടാക്കുന്നുവെന്നും അതു പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടാക്കുന്നുവെന്നും, സ്ഥലവാസികള്‍ പ്രതിഷേധത്തിലാണെന്നും ചൂണ്ടിക്കാട്ടി അന്‍വര്‍ സാദത്ത് എം എല്‍ എ കിന്‍ഫ്ര എം ഡിക്ക് കത്തെഴുതി.

city exchange

ഇവിടെ പൈപ്പിടുവാന്‍ എടുത്ത കുഴികള്‍ മൂലം റോഡ് തകര്‍ന്നു കിടക്കുകയാണെന്നും അതു റിപ്പയര്‍ ചെയ്യുവാന്‍ സാധിക്കാതെയിരിക്കുകയാണെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കിന്‍ഫ്ര ഈ പൈപ്പുകള്‍ മാറ്റാത്തതില്‍ എം എല്‍ എ ശക്തമായ പ്രതിഷേധം അറിയിക്കുകയും റോഡിന്റെ പുനരുദ്ധാരണം നടത്തുവാന്‍ അടിയന്തിരമായി ഈ പൈപ്പുകള്‍ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!