

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപയും ആലുവ മുന്‍സിപ്പാലിറ്റിയുടെ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപയും മൊത്തം ഒരു കോടി രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ ആലുവ ആയുര്‍വേദ ആശുപത്രിയിലെ പുതിയ പേ വാര്‍ഡിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജെബി മേത്തര്‍ എം പി മുഖ്യാതിഥിയായിരുന്നു.

മുനിസിപ്പല്‍ ചെയര്‍മാന്‍ എം ജോണ്‍, ലത്തീഫ് പൂഴിത്തറ, എം പി സൈമണ്‍, ഫാസില്‍ ഹുസൈന്‍, സൈജി ജോളി, മിനി ബൈജു, സുനീഷ് വി എ, ഡോ. സോണിയ, ഡോ. നൗഷാദ്, ഡോ. സജിത്ത് ജോണ്‍, ഡോ. അനഘന്‍ സി എന്നിവര്‍ പ്രസംഗിച്ചു.

ആയുര്‍വ്വേദ ആശുപത്രിയുടെ പേ വാര്‍ഡ് ബ്ലോക്കില്‍ രോഗികളെ കിടത്തി ചികിത്സിക്കുവാന്‍ ആറു മുറികളും പഞ്ചകര്‍മ്മ ചികിത്സ നടത്തുന്ന ഒരു മുറിയും സജ്ജമാക്കിയിട്ടുണ്ട്.

