മുഖ്യമന്ത്രി പിണറായി വിജയന്‍ 17, 18, 19 തിയ്യതികളില്‍ സൗദി അറേബ്യയില്‍

Web Desk
0 Min Read

തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൗദി അറേബ്യയിലെത്തും. ഒക്ടോബര്‍ 17, 18, 19 തിയ്യതികളിലാണ് മുഖ്യമന്ത്രി സൗദി അറേബ്യയിലുണ്ടാവുക.

city exchange

മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സര്‍ക്കാര്‍ ആഗോള തലത്തില്‍ ഒരുക്കിയ വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ റിയാദ്, ദമാം, ജിദ്ദ മേഖലകളില്‍ നടത്തുന്ന ‘മലയാളോത്സവം’ പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 17ന് ദമാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലുമാണ് പരിപാടികള്‍.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം സൗദ്യ അറേബ്യ സന്ദര്‍ശിക്കും.

Share This Article
Leave a Comment
error: Content is protected !!