
കുവൈത്ത് സിറ്റി: കുവൈത്തില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളുടെയും ബെനെലക്‌സ് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു.

വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയാണ് യോഗത്തില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ നയിച്ചത്.

പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ലക്‌സംബര്‍ഗ് എന്നിവയാണ് ബെനെലക്‌സ് എന്നറിയപ്പെടുന്നത്.
