സീറ്റ് കപ്പാസിറ്റിയില്‍ ഇന്‍ഡിഗോയ്ക്ക് ഖത്തര്‍ എയര്‍വെയ്‌സിന് പിന്നില്‍ രണ്ടാം സ്ഥാനം

Web Desk
1 Min Read

ന്യൂഡല്‍ഹി: സീറ്റ് കപ്പാസിറ്റിയില്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ എയര്‍ലൈന്‍ ഇന്‍ഡിഗോ. ഖത്തര്‍ എയര്‍വെയ്‌സിന് പിന്നിലാണ് ഇന്‍ഡിഗോയുടെ സ്ഥാനം. ഒഫീഷ്യല്‍ എയര്‍ലൈന്‍ ഗൈഡിന്റെ (ഒ എ ജി) ഏറ്റവും പുതിയ ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

city exchange

പ്രതിവര്‍ഷം 10.1 ശതമാനം വര്‍ധിച്ച് 2024ല്‍ ഇന്‍ഡിഗോയുടെ സീറ്റ് കപ്പാസിറ്റി 134.9 ദശലക്ഷത്തിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സീറ്റ് കപ്പാസിറ്റിയില്‍ 10.4 ശതമാനം വളര്‍ച്ച കൈവരിച്ച ഖത്തര്‍ എയര്‍വെയ്സാണ് ഒന്നാം സ്ഥാനത്ത്.

ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ 2024ല്‍ 9.7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ഫ്ളൈറ്റ് ഫ്രീക്വന്‍സി വളര്‍ച്ചയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈനായും റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍ 749,156 ഫ്ലൈറ്റ് ഫ്രീക്വന്‍സി രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ കമ്പനിയും ഇന്‍ഡിഗോയാണ്. കമ്പനി 900ലധികം വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും 2024ല്‍ 58 പുതിയ എയര്‍ബസ് വിമാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഒ എ ജി രേഖപ്പെടുത്തിയിട്ടുണ്ട്.

- Advertisement -
Ad image

ഇന്‍ഡിഗോയുടെ ശേഷിയുടെ 88 ശതമാനവും ആഭ്യന്തര വിപണിയിലേക്കാണ് നീക്കിവച്ചതെങ്കിലും 2024ല്‍ അന്താരാഷ്ട്ര വളര്‍ച്ച എയര്‍ലൈനിന്റെ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു.

ഇതിന്റെ ഭാഗമായി റീജണല്‍ മിഡില്‍ ഈസ്റ്റ് വിപണികളിലും തായ്ലന്‍ഡിലുമാണ് കമ്പനി ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചത്. ദീര്‍ഘകാലത്തേക്ക് കുറഞ്ഞ ചെലവിലുള്ള സേവനം വികസിപ്പിക്കുന്നതും ഇന്‍ഡിഗോയുടെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ 2025 മാര്‍ച്ച് 31ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ ഇന്‍ഡിഗോ 2,449 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം ഇടിവാണ് ഇത് കാണിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!