ഇറാന്റെ മിസൈല്‍ ആക്രമണം ഖത്തര്‍ എയര്‍ ഡിഫന്‍സ് തടഞ്ഞു

Web Desk
1 Min Read

ദോഹ: ഖത്തറിനെ ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണം രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

city exchange

പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഖത്തറിനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടന്നതിനെ തുടര്‍ന്ന് രാജ്യത്തിന്റെ എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ ഉടന്‍ സജ്ജമാക്കി വരികയും ലക്ഷ്യമിട്ടെത്തിയ മിസൈലുകള്‍ തടയുകയും ചെയ്തതായി വ്യക്തമാക്കി.

ആക്രമണത്തെ തുടര്‍ന്ന് ഖത്തറിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ത്വരിതമായ പ്രതികരണം നടത്തിയതായും മന്ത്രാലയം അറിയിച്ചു.

പൗരന്മാരും രാജ്യത്ത് താമസിക്കുന്നവരും സന്ദര്‍ശകരും ശാന്തത പാലിക്കണമെന്നും സുരക്ഷാ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

- Advertisement -
Ad image

അധികൃത വൃത്തങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!