ജംബോ വെയര്‍ഹൗസ് ആൻ്റ് സർവ്വീസ് കോംപ്ലക്‌സ് ബിര്‍കത്ത് അല്‍ അവാമീറില്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: വീഡിയോ ഹോം ആന്റ് ഇലക്ട്രോണിക്‌സ് സെന്ററിന്റെ (ജംബോ ഇലക്ട്രോണിക്‌സ്) കേന്ദ്രീകൃത വെയര്‍ഹൗസ്, സര്‍വീസ് സെന്റര്‍, എക്‌സ്പീരിയന്‍സ് സെന്റര്‍, സ്റ്റാഫ് അക്കമൊഡേഷന്‍ എന്നിവ ബിര്‍കത്ത് അല്‍ അവാമീറിലെ മനാടെഖ് ലോജിസ്റ്റിക് സെന്ററില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

കാല്‍ലക്ഷം ചതുരശ്ര മീറ്ററില്‍ അതിവിശാലമായ രീതിയിലാണ് പുതിയ വെയര്‍ഹൗസും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രധാന വെയര്‍ഹൗസ് കെട്ടിടത്തില്‍ ലോജിസ്റ്റിക് ഡിവിഷന്‍ 12500 ചതുരശഅര മീറ്ററില്‍ 9 ഡോക്ക് ലെവലറുകളും ഒരു റാമ്പും റോളിംഗ് ഷട്ടര്‍ സംവിധാനങ്ങളുമുണ്ട്. കൂടാതെ വെയര്‍ഹൗസിന്റെ സംഭരണശേഷി 20,000 ക്യൂബിക്ക് മീറ്ററില്‍ സൗകര്യമുണ്ടാകും.

നാലായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സര്‍വീസ് സെന്ററില്‍ ഓഫിസ് ഏരിയ, സ്‌പെയര്‍ പാര്‍ട്‌സ് സ്റ്റോര്‍ തുടങ്ങി വില്‍പ്പനാനന്തര പ്രവര്‍ത്തന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

- Advertisement -
Ad image

ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അനുയോജ്യമായ സൗകര്യങ്ങളുള്ള അനുബന്ധ കെട്ടിടങ്ങളില്‍ എക്‌സിക്യൂട്ടീവ് സ്റ്റാഫ് താമസത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങളാണ് പ്രദാനം ചെയ്യുന്നത്. തൊഴിലാളി ജീവനക്കാര്‍ക്കും മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സൗകര്യപ്രദമായി ഡ്രൈവര്‍മാരുടെ വെയിറ്റിംഗ് റൂം, പ്രാര്‍ഥനാ മുറികള്‍, ഗാര്‍ഡ് റൂം എന്നിവ ഉള്‍പ്പെടുന്നതാണ് അധിക സൗകര്യങ്ങള്‍.

ഉദ്ഘാടന ചടങ്ങില്‍ എല്‍ ജി ഇജിഎഫ് എം ഡി സാന്‍യോംഗ് കിം, എല്‍ ജി ഇജിഎഫ് എസ് വി സി ഡയറക്ടര്‍ ജെഹോംഗ് സണ്‍, എല്‍ ജി ഇഎംഇ സി എഫ് ഒ ജിയോംഗ് മൂണ്‍, ജംബോ ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാനും ഡയറക്ടറുമായ സാജിത് സുലൈമാന്‍, ജംബോ ഇലക്ട്രോണിക്‌സ് ഗ്രൂപ്പ് സി ഇ ഒയും ഡയറക്ടറുമായ സി വി റപ്പായി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!