ഐപാക് സ്‌പോര്‍ട്‌സ് ഫിയസ്റ്റ കാരംസ് ടൂര്‍ണമെന്റില്‍ ശനീബ്- ജംഷാദ് സഖ്യം ജേതാക്കള്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ ഫാര്‍മസിസ്റ്റസ് അസോസിയേഷന്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഫിയസ്റ്റ 2024ന്റെ ഭാഗമായി സംഘടിപ്പിച്ച ഡബിള്‍സ് കാരംസ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ആസിഫ്- സകീര്‍ സഖ്യത്തെ പരാജയപ്പെടുത്തി ജംഷാദ്- ശനീബ് സഖ്യം ജേതാക്കളായി.
അല്‍ നാസര്‍ കാരംസ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടീം ബീറ്റാബ്ലോക്കേഴ്‌സ്, അഡ്രെനിനെര്‍ജിക് സ്‌ട്രൈകേഴ്‌സ്, വൈറ്റാമിന്‍ റോക്കഴ്‌സ്, പ്രോബയോട്ടിക് ബൂസ്റ്റേഴ്‌സ് എന്നീ നാല് ഗ്രൂപ്പുകളില്‍ നിന്ന് 12 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് ഖത്തര്‍ ഇന്ത്യന്‍ കാരംസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം സിലോണ്‍ ഉദ്ഘാടനം ചെയ്തു.

city exchange

ആവേശകരമായ മത്സരത്തില്‍ നവീന്‍- അസ്ഹര്‍ സഖ്യത്തെ പരാജയപ്പെടുത്തി മഷൂദ്- ശുഹൈല്‍ സഖ്യം മൂന്നാം സ്ഥാനം നേടി. ടൂര്‍ണമെന്റിന് സജീര്‍, ഷംനാദ്, ഷാനവാസ് കോഴിക്കല്‍, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, ഹനീഫ് പേരാല്‍, അഷ്റഫ് നെല്ലിക്കുന്ന്, അമീര്‍ അലി, ഷാനവാസ് ബദ്രിയ, അഖില്‍, സത്താര്‍, ജാഫര്‍, അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സ്‌പോര്‍ട്‌സ് ഫിയസ്റ്റ 2024ന്റെ ഭാഗമായ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 30ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഐ സി ബി എഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!