
ദോഹ: ഖത്തറില്‍ ഫെബ്രുവരി ശീതകാലത്തിന്റെ അവസാന മാസമായിരിക്കുമെന്നും ജനുവരിക്ക് ശേഷം വര്‍ഷത്തിലെ കാലാവസ്ഥാപരമായി രണ്ടാമത്തെ തണുപ്പേറിയ മാസമാണെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മാസകാലാവസ്ഥാ ബ്രീഫില്‍ അറിയിച്ചു.

ഫെബ്രുവരിയിലെ ശരാശരി ദിവസ താപനില 18.6 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1967-ല്‍ 5.0 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നുവെന്നും ഏറ്റവും ഉയര്‍ന്ന താപനില 2002-ല്‍ 36.5 ഡിഗ്രി സെല്‍ഷ്യസ് ആയി രേഖപ്പെടുത്തിയതായും കാലാവസ്ഥ രേഖകള്‍ വ്യക്തമാക്കുന്നു.
അസ്ഥിര കാലാവസ്ഥ കാരണം പ്രധാനമായും രാത്രികാലങ്ങളില്‍ ഇടിമിന്നല്‍ മഴയ്ക്കുള്ള സാധ്യതയുണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.
ഫെബ്രുവരി മാസത്തിലെ കാലാവസ്ഥ രേഖകള്‍ പ്രകാരം ശരാശരി മഴ 13.9 മില്ലീമീറ്ററാണ്. ഇത് ശീതകാല മാസങ്ങളില്‍ ഏറ്റവും കൂടുതലാണ്. ഫെബ്രുവരിയില്‍ സാധാരണയായി വടക്കുപടിഞ്ഞാറന്‍ കാറ്റുകളാണ് ആധിപത്യം പുലര്‍ത്തുന്നതെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

