ഗള്‍ഫ് മാധ്യമം ‘ഖത്തര്‍ റണ്ണില്‍’ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു

Web Desk
2 Min Read

ദോഹ: ഗള്‍ഫ് മാധ്യമം ‘ഖത്തര്‍ റണ്ണി’ല്‍ 60ഓളം രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലേറെ അത്‌ലറ്റുകള്‍ ട്രാക്കിലിറങ്ങി. ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ ഏഴാമത് പതിപ്പാണ് ആസ്പയര്‍ പാര്‍ക്കില്‍ നടന്നത്.

city exchange

സ്വദേശികളും ഖത്തറിലെ പ്രവാസികളുമായ വിവിധ രാജ്യക്കാരും ആവേശത്തോടെയാണ് മത്സരത്തിനെത്തിയത്. കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള അത്‌ലറ്റുകള്‍ കുടുംബത്തോടൊപ്പം മത്സര വേദിയിലെത്തി.

സിന്‍ മുഗ്ദ സര്‍നായികിന്റെ നേതൃത്വത്തിലുള്ള ടീം അവതരിപ്പിച്ച സുംബ സെഷന്‍സും പ്രോക്ക പവര്‍ ജിം ടെയിനര്‍മാരുടെ വാം അപ്പ് സെഷനുകളും മത്സരത്തിന് മുമ്പായി നടന്നു. ഇന്റര്‍വെല്‍ ട്രെയിനിങ്, പ്രീ റണ്‍ വാംഅപ് ആന്റ് പോസ്റ്റ് റണ്‍ കൂള്‍ ഡൗണ്‍ എക്‌സര്‍സൈസ് എന്നിവയില്‍ വിദഗ്ധര്‍ നയിക്കുന്ന വാംഅപ്പുകളാണ് നടന്നത്. കുട്ടികള്‍ക്കായി വേദിക്കരികില്‍ വിവിധങ്ങളായ ഫണ്‍ ഗെയിമുകളും സംഘടിപ്പിച്ചു.

സമാപന ചടങ്ങില്‍ ഗ്രാന്‍ഡ് മാള്‍ റീജനല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, നസീം ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിങ് ഹെഡ് സന്ദീപ് ജി നായര്‍, സീഷോര്‍ കേബിള്‍ ഡിവിഷന്‍ ഹെഡ് നിഷാദ് മുഹമ്മദ് അലി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടസ് സോണല്‍ ഹെഡ് നൗഫല്‍ തടത്തില്‍, സാവോയ് ഇന്‍ഷുറന്‍സ് സി ഇ ഒ ജെറി, അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് സി ഒ ഒ സുബൈര്‍ അബ്ദുറഹ്മാന്‍, ബ്രാഡ്മ എം ഡി കെ എല്‍ ഹാശിം, ന്യൂ ഗുഡ്‌വില്‍ കാര്‍ഗോ എം ഡി മുഹമ്മദ് നൗഷാദ് അബു, കാന്‍ ഇന്റര്‍നാഷനല്‍ സി എസ് ഒ അല്‍ക മീര സണ്ണി, അഹ്മദ് അല്‍ മഗ്‌രിബി മാര്‍ക്കറ്റിങ് മാനേജര്‍ സൈഫ് ഹാശിമി, എന്‍ വി ബി എസ് എം ഡി ബെനസീര്‍ മനോജ്, മനോജ് സാഹിബ്ജാന്‍, മാര്‍ക്കറ്റിങ് മാനേജര്‍ നന്ദിപ, ഗള്‍ഫ് മാധ്യമം- മീഡിയ വണ്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, ഗള്‍ഫ് മാധ്യമം- മീഡിയ വണ്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുനീഷ്, ഗള്‍ഫ് മാധ്യമം ഖത്തര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹാരിസ് വള്ളില്‍, ഗള്‍ഫ് മാധ്യമം ഖത്തര്‍ പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ ഒ ടി സക്കീര്‍ ഹുസൈന്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ജാബിര്‍ അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം ഫിനാന്‍സ് മാനേജര്‍ നസീഫ്, ഗള്‍ഫ് മാധ്യമം എക്‌സിക്യൂട്ടീവ് കോഡിനേറ്റര്‍ നൂറുദ്ദീന്‍ എന്നിവര്‍ എന്നിവര്‍ മത്സര വിജയികള്‍ക്കുള്ള മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ആര്‍ ജെ അഷ്ടമി ആയിരുന്നു അവതാരക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!