
മനാമ: ഇന്ന് രാത്രി 9:30-ന് രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണുകളിലും സ്മാര്‍ട്ട് ഉപകരണങ്ങളിലും എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഐഒഎസ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന സ്വദേശികളും താമസക്കാരും തങ്ങളുടെ ഫോണുകള്‍ കുറഞ്ഞത് വേര്‍ഷന്‍ 26.2ലേക്കെങ്കിലും അപ്ഡേറ്റ് ചെയ്യണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.

ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഹുവാവേ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഈ കാര്യത്തില്‍ മറ്റ് നടപടികളൊന്നും സ്വീകരിക്കേണ്ടതില്ല.
