ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ മെഗാ പ്രൊമോഷന്‍ ജാക്ക്‌പോട്ട് ജേര്‍ണിക്ക് തുടക്കം

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഖത്തറിലെ എല്ലാ ഔട്ട്ലെറ്റുകളിലും ജാക്ക്‌പോട്ട് ജേര്‍ണി മെഗാ പ്രൊമോഷന് വിപുലമായ ആഘോഷ പരിപാടികളോടെ തുടക്കം.

city exchange

ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പുതിയ പ്രൊമോഷന്‍ ഉദ്ഘാടനം ചെയ്തു. സിഇഒ ശരീഫ് ബിസി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, മറ്റ് മാനേജ്മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മെഗാ പ്രൊമോഷന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് 10 ഹ്യുണ്ടായ് കാറുകളും 1.5 ലക്ഷം ഖത്തര്‍ റിയാല്‍ മൂല്യത്തില്‍ ഷോപ്പിംഗ് വൗച്ചറുകളും നേടാനാണു ഇത്തവണ ഗ്രാന്‍ഡ് മാള്‍ അവസരമൊരുക്കിയിട്ടുള്ളത്.

110 വിജയികള്‍ക്കായി സമ്മാനങ്ങള്‍ ഒരുക്കിയിരിക്കുന്ന മെഗാ പ്രൊമോഷനില്‍ പങ്കെടുക്കുന്നതിന് ഉപഭോക്താക്കള്‍ ഏതെങ്കിലും ഗ്രാന്‍ഡ് മാള്‍/ ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഔട്‌ലെറ്റുകളില്‍ നിന്നും 50 റിയാലിനോ അതിലധികമോ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ പൂരിപ്പിച്ചു നല്‍കിയാല്‍ മതി. സുതാര്യമായ നറുക്കെടുപ്പിലൂടെ ഖത്തര്‍ മിനിസ്ട്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.

- Advertisement -
Ad image

കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി വിജയകരമായി നടത്തിവരുന്ന മെഗാ പ്രമോഷനുകളിലൂടെ നിരവധി വിജയികള്‍ക്ക് കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങിയ റിവാര്‍ഡുകള്‍ നല്‍കി ഗ്രാന്‍ഡ് മാള്‍ ജൈത്ര യാത്ര തുടരുകയാണ്.

കഴിഞ്ഞ മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ മെഗാ പ്രൊമോഷന്റെ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രാന്‍ഡിന്റെ പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള പ്രവര്‍ത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച് ഖത്തറിലുടനീളം ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കൂടുതല്‍ ഔട്‌ലറ്റുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!