Connect with us

Community

ഖത്തര്‍ എയര്‍വെയ്‌സ് ദോഹ- ജിദ്ദ വിമാനങ്ങളില്‍ 15 കിലോ അധിക ബാഗേജ് സൗജന്യം

Published

on


ദോഹ: ഖത്തര്‍ എയര്‍വേയ്സ് ദോഹയില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചും യാത്രക്കാര്‍ക്ക് 15 കിലോ അധിക ബാഗേജ് സൗജന്യമായി അനുവദിക്കും. വിശുദ്ധ റമദാന്‍ മാസത്തില്‍ മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 10 വരെയാണ് ഈ സൗജന്യം പ്രാബല്യത്തിലുണ്ടാവുക.

റമദാന്‍ സ്പിരിറ്റിനെ പ്രതിഫലിപ്പിക്കുന്ന ഖത്തര്‍ എയര്‍വെയ്‌സ് ഓഫര്‍ സൗദി അറേബ്യയിലേക്ക് പോകുന്ന സന്ദര്‍ശകര്‍ക്കും യാത്രക്കാര്‍ക്കും പുണ്യ കാലയളവിലെ തനതായ ആവശ്യങ്ങള്‍ നിറവേറ്റി ഉംറ നിര്‍വഹിക്കാനുള്ള യാത്ര സുഗമമാക്കുകയും ചെയ്യുന്നു. ജിദ്ദ റൂട്ടിലും തിരിച്ചും ആത്മീയ യാത്രയ്ക്ക് ആവശ്യമായ സാധനങ്ങള്‍ കൊണ്ടുവരാനും പ്രിയപ്പെട്ടവര്‍ക്കായി കൂടുതല്‍ എളുപ്പത്തില്‍ സമ്മാനങ്ങള്‍ കൊണ്ടുപോകാനും കഴിയുമെന്നും എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

ഏഴ് തവണ സ്‌കൈട്രാക്സിന്റെ ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍’ അവാര്‍ഡ് നേടിയ ഖത്തര്‍ എയര്‍വെയ്‌സ് ദോഹയില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള യാത്രക്കാരെ ലോകോത്തര സേവനങ്ങളും മികച്ച ഓഫറുകളും ഉപയോഗിച്ച് യാത്രയിലെ വ്യത്യാസം അനുഭവിക്കാനായി ക്ഷണിച്ചു.

ഖത്തര്‍ എയര്‍വേയ്സ് ആധുനിക ഫ്‌ളീറ്റിലൂടെയും അവാര്‍ഡ് നേടിയ ഹബ്ബായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെയും ജിദ്ദയിലേക്ക് പ്രതിവാര 35 ഫ്‌ളൈറ്റുകളാണ് പറക്കുന്നത്. കൂടാതെ എയര്‍ലൈനിന്റെ വിപുലമായ നെറ്റ്വര്‍ക്ക് സൗദി അറേബ്യയിലെ അല്‍ഉല, ദമ്മാം, ഖാസിം, ജിദ്ദ, മദീന, നിയോം, റിയാദ്, തബൂക്ക്, തായിഫ്, യാന്‍ബു എന്നിവയുള്‍പ്പെടെ 10 നഗരങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.


error: Content is protected !!