യാനങ്ങളില്‍ പരിശോധനയും നിരീക്ഷണ കാംപയിനും സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സമുദ്ര യാനങ്ങളില്‍ പരിശോധനയും നിരീക്ഷണ കാംപയിനും സംഘടിപ്പിച്ചു. ആഭ്യന്തര മന്ത്രാലയം, തീരദേശ സുരക്ഷാ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഖത്തര്‍ ടൂറിസം എന്നിവയുടെ സഹകരണത്തോടെയായിരുന്നു കാംപെയിന്‍.

city exchange

അല്‍ വക്ര ടെര്‍മിനലില്‍ നടപ്പാക്കിയ കാംപയിനില്‍ സമുദ്ര സുരക്ഷാ ആവശ്യകതകളും നിയമപരമായ ആവശ്യകതകളും സമുദ്ര ഗതാഗത മാര്‍ഗ്ഗങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് സംഘടിപ്പിച്ചത്. മന്ത്രാലയത്തിന്റെ സമുദ്രഗതാഗത കാര്യ വിദഗ്ധര്‍ യാനങ്ങളിലെ നാവിക സുരക്ഷയും സുരക്ഷാ ഉപകരണങ്ങളും പരിശോധിക്കുകയും നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി ക്യാപ്റ്റന്‍മാര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!