തായ്ലന്റ്- കംബോഡി വെടിനിര്‍ത്തല്‍ കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്തു

Web Desk
0 Min Read

ദോഹ: തായ്ലന്റും കംബോഡിയയും തമ്മില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കണക്കാക്കുന്നത്.

city exchange

കരാറിലെത്തുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. അന്‍വര്‍ ഇബ്രാഹിമിന്റെയും ശ്രമങ്ങള്‍ക്ക് ഖത്തറിന്റെ നന്ദി അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും വികസനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനും സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ ആത്മാര്‍ഥമായ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ്ണ പിന്തുണ മന്ത്രാലയം വീണ്ടും വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!