ഈ അഡ്വക്കേറ്റ് നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും; ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്” ട്രെയ്ലര്‍

Web Desk
2 Min Read

കൊച്ചി: വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തി. ഏറെ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

city exchange

ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിനെക്കുറിച്ചിറങ്ങിയ പോസ്റ്ററില്‍ തന്നെ വിനീത് അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ പ്രത്യേകത ഉളളതായിരിക്കുമെന്ന സൂചനയുണ്ടായിരുന്നു. അതുപോലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയുടെ ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രീകരണത്തിന് മുന്‍പ് നേരത്തെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വൈറലായിരുന്നു. വിനീത് വീട്ടുതടങ്കലില്‍ എന്ന മട്ടില്‍ പത്രവാര്‍ത്തയുടെ രൂപത്തില്‍ പുറത്തിറക്കിയ പോസ്റ്റ് വിനീത് ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്തതാണ് പിന്നീട് ആരാധകര്‍ ഏറ്റെടുത്തത്.

വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ, തന്‍വിറാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറില്‍ ഡോ. അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സംഗീത സംവിധാനം, പശ്ചാത്തല സംഗീതം- സിബി മാത്യു അലക്‌സ്, എഡിറ്റര്‍- നിധിന്‍ രാജ് അരോള്‍, അഭിനവ് സുന്ദര്‍ നായിക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രദീപ് മേനോന്‍, അനൂപ് രാജ് എം, കല- വിനോദ് രവീന്ദ്രന്‍, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂം- ഗായത്രി കിഷോര്‍, സ്റ്റില്‍സ്- രോഹിത് എന്‍ കെ, വി വി ചാര്‍ലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- ആന്റണി തോമസ് മങ്കലി, അസിസ്റ്റന്റ് ഡയറക്ടര്‍സ്- അനന്ത കൃഷ്ണന്‍, ജോമി ജോസഫ്, ശ്രീലാല്‍, കെവിന്‍ കരിപ്പേരി, സൗണ്ട് ഡിസൈന്‍- രാജ്കുമാര്‍ പി, വി എഫ് എക്സ്- എക്സല്‍ മീഡിയ, ഡി ഐ- ശ്രിക് വാര്യര്‍, അറ്റ്‌മോസ് മിക്‌സ്- വിപിന്‍ നായര്‍, അസോസിയേറ്റ് ക്യാമറമാന്‍- സുമേഷ് മോഹന്‍, ഓഫീസ് നിര്‍വ്വഹണം- വിജീഷ് രവി, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, പി ആര്‍ ഒ- എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!