Connect with us

Featured

കുറഞ്ഞ വരുമാനമുള്ള എമിറാത്തി കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കി

Published

on


അബൂദാബി: കുറഞ്ഞ വരുമാനമുള്ള എമിറാത്തി കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം 7.6 ബില്യന്‍ ഡോളറായി ഇരട്ടിയാക്കിയതായി വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളിലെ കുതിച്ചുയരുന്ന ജീവിതച്ചെലവില്‍ അവരെ സഹായിക്കാനാണ് യു എ ഇ തുക വര്‍ധിപ്പിച്ചത്.

വിപുലീകരിച്ച ബജറ്റ് വിഹിതത്തിലാണ് നിലവിലുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ഭക്ഷ്യവിലയിലെ പണപ്പെരുപ്പത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് പുതിയവ സ്ഥാപിക്കുകയും ഇന്ധന- ഗാര്‍ഹിക, ഊര്‍ജ്ജ ചെലവുകള്‍ വര്‍ധിപ്പിക്കുകുയം ചെയ്തു. സാമ്പത്തിക സഹായ വിപുലീകരണത്തിന് എങ്ങനെയാണ് ധനസഹായം നല്കുകയെന്ന വിവരം ലഭ്യമായിട്ടില്ല.

പുതിയ ആനുകൂല്യങ്ങളില്‍ ചിലത് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കും 45 വയസ്സിന് മുകളിലുള്ള തൊഴില്‍ രഹിതര്‍ക്കും സാമ്പത്തിക സഹായം നല്കുന്നതാണ്. വിദേശ തൊഴിലാളികളും ആശ്രിതരുമായ ഏകദേശം 10 ദശലക്ഷം ജനങ്ങളുള്ള യു എ ഇയിലെ ജനസംഖ്യയുടെ 10 ശതമാനമാണ് എമിറാത്തികള്‍.


error: Content is protected !!