ഈദുല്‍ അദ്ഹയ്ക്ക് 974 ബീച്ചില്‍ ഫാമിലി ഫെസ്റ്റിവല്‍

Web Desk
1 Min Read

ദോഹ: ഈദ് ആഘോഷത്തിന്റെ ഭാഗമായി മുന്‍സിപ്പാലിറ്റി മന്ത്രാലയം വിസിറ്റ് ഖത്തര്‍, ഖത്തര്‍ കലണ്ടര്‍ എന്നിവയുമായി ചേര്‍ന്ന് 974 ബീച്ചില്‍ ഈദുല്‍ അദ്ഹ ഫാമിലി ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു.

city exchange

സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ മുന്‍സിപ്പല്‍ മന്ത്രാലയം മെയ് 28, 29 തിയ്യതികളില്‍ വൈകിട്ട് നാലു മുതല്‍ രാത്രി എട്ടുവരെ കുടുംബങ്ങളെ 974 ബീച്ചിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. വ്യത്യസ്ത വിനോദോപാധികളും കളികളും മുതിര്‍ന്നവരും കുട്ടികള്‍ക്കും ആസ്വദിക്കാനാവും.

പപ്പറ്റ്, മാജിക്ക്, ബബ്ള്‍, സര്‍ക്കസ് ഷോ തുടങ്ങി അരമണിക്കൂര്‍ വീതം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതോടൊപ്പം ഒരു മണിക്കൂര്‍ സമയം ആംഗ്രി ബേര്‍ഡ് ഷോയും അരങ്ങേറും.

കിഡ്‌സ് സോണില്‍ ഫേസ് പെയിന്റിംഗ്, ഹെന്ന, ബലൂണൂകള്‍, ബീച്ച് ഗെയിംസ്, വേദിയിലെ വലിയ സ്‌ക്രീനില്‍ പരിപാടിയും വെളിച്ച ക്രമീകരണങ്ങളും ഉണ്ടാകും.

- Advertisement -
Ad image

ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വിഭിന്ന ശേഷിക്കാര്‍ക്കും ബീച്ചിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 15 റിയാലും മുതിര്‍ന്നവര്‍ക്ക് 35 റിയാലുമാണ് ചാര്‍ജ്ജ്. വി ഐ പി വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ 150 റിയാല്‍ ചാര്‍ജ് ഈടാക്കും.

ബീച്ചിലെ അനുഭവം മികച്ചതാക്കാന്‍ സന്ദര്‍ശര്‍ക്ക് തങ്ങളുടെ ഭക്ഷ്യവിഭവങ്ങളും ചെറുഇനങ്ങളും ഉള്‍പ്പെടെ പ്രവേശനം അനുവദിക്കുമെന്ന് 974 ബീച്ച് മാനേജ്‌മെന്റ് സാമൂഹ്യ മാധ്യമ പോസ്റ്റില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!