
ദോഹ: ഉപഭോക്താക്കള്‍ക്ക് ശുദ്ധവും ഗുണമേന്മ ഉറപ്പുള്ളതുമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് സ്പാര്‍ക്കോ മില്‍ ബര്‍വ വില്ലേജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാനേജ്‌മെന്റ് പ്രതിനിധികളുടെയും പ്രമുഖരുടെയും സാന്നിധ്യത്തില്‍ സൈനുല്‍ ആബിദീന്‍ സഫാരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഡോ. അബ്ദുസ്സമദ് മുഖ്യാതിഥിയായിരുന്നു.

ഇന്ത്യയിലും ദുബായിലുമായി ഒരു ദശാബ്ദത്തിലേറെ അനുഭവ സമ്പത്തോടെ മുന്നേറുന്ന സ്പാര്‍ക്കോ ഫുഡ്‌സിന്റെ ഖത്തറിലെ സംരംഭമാണ് സ്പാര്‍ക്കോ മില്‍.

പ്രിസര്‍വേറ്റീവുകള്‍ ഇല്ലാതെ ശുദ്ധവും പുതുമ ഉറപ്പുനല്‍കുന്നതുമായ ഉത്പന്നങ്ങളാണ് സ്പാര്‍ക്കോ മില്ലിന്റെ പ്രത്യേകത. ഉത്പന്നങ്ങളുടെ തിരഞ്ഞെടുപ്പ്, പാക്കിംഗ്, വിതരണം തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഗുണനിലവാരത്തിന് പ്രാധാന്യം നല്‍കുന്നതാണ് സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്.
മസാലകള്‍, നട്ട്‌സ് ആന്റ് ഡേറ്റ്‌സ്, ഡ്രൈ ഫ്രൂട്‌സ്, ചോക്ലേറ്റുകള്‍, എണ്ണകള്‍, പയര്‍വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്.
പ്യൂര്‍ ഫ്രഷ്‌നസ് ഒണ്‍ലി എന്ന ആശയം മുന്‍നിര്‍ത്തിയാണ് ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്നും ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ ആരോഗ്യകരമായ ഭക്ഷ്യ ശീലം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മാനേജ് മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
ദോഹയിലെ ഉപഭോക്താക്കള്‍ക്ക് ഇനി ശുദ്ധവും വിശ്വസനീയവുമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന പുതിയൊരു ഷോപ്പിംഗ് അനുഭവമായി സ്പാര്‍ക്കോ മില്‍ മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

