

ദോഹ: ഇന്ത്യന്‍ ഫര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐപാക് സ്‌പോര്‍ട്‌സ് ഫിയസ്റ്റയുടെ ഭാഗമായി നടത്തിയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഐ സി ബി എഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.

മല്‍സരത്തില്‍ സത്താര്‍ ആന്റ് അഖില്‍ സുരേന്ദ്രന്‍ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. റണ്ണര്‍ അപ്പായി ഷാനവാസ് ബെദിര ആന്റ് ഷാനവാസ് കോഴിക്കല്‍ ടീമും മൂന്നാം സ്ഥാനം ഷഖീല്‍ ആന്റ് ജമാല്‍ ടീമും നേടി.

വനിതാ വിഭാഗത്തില്‍ സിംഗിള്‍സ് മത്സരത്തില്‍ ഖൈറുന്നിസ ഒന്നാം സ്ഥാനം നേടിയപ്പോള്‍ റണ്ണര്‍അപ്പ് ആയി മുബഷിറ മജീദ്, മൂന്നാം സ്ഥാനം അന്‍സിഫ അസൈനാര്‍ എന്നിവര്‍ നേടി. ജംഷാദ്, ഷജീര്‍, അഷ്‌റഫ് തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ നല്‍കി.
ജാഫര്‍, ഷാനവാസ് പുന്നോളി, ഹനീഫ് പേരാല്‍, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, ഷജീര്‍, ഷാനവാസ് കോഴിക്കല്‍, അമീറലി, ഷാനവാസ് ബദ്രിയ, സമീര്‍ കെ ഐ, അഷ്റഫ് നെല്ലിക്കുന്ന്, അല്‍ത്താഫ്, മഷൂദ്, നവാസ്, സലിം, ംനാദ്, ഷനീബ്, സുലൈമാന്‍ അസ്‌കര്‍, പ്രസാദ്, ജംഷാദ്, ഷഫിന്‍, ഷമീം തുടങ്ങിയര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

