

ദോഹ: മൊബൈല്‍ ആക്‌സസറീസ് ബിസിനസ് ചെയ്യുന്ന പേരാമ്പ്ര വാല്യക്കോട് കോഴിക്കോട്കണ്ടി സിറാജ് (36) ദോഹയില്‍ നിര്യാതനായി. ഹൃദയാഘാതമായിരുന്നു കാരണം. മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങല്‍ പുരോഗമിക്കുന്നതായി ഐ സി എഫ് പ്രവര്‍ത്തകര്‍ അറിയിച്ചു.

ഭാര്യ: ഷഹര്‍ബാന്‍. നാലു മക്കളുണ്ട്. പിതാവ്: കുഞ്ഞുമൊയ്തീന്‍. മാതാവ്: ഖദീജ. സഹോദരന്‍: റഫീഖ്.
