രണ്ടാം പാദത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത് 1.36 ലക്ഷത്തിലധികം പരിശോധനകള്‍

Web Desk
1 Min Read

ദോഹ: 2026ലെ രണ്ടാം പാദത്തില്‍ ഭക്ഷ്യസുരക്ഷയും നിലവിലുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് വിപുലമായ പരിശോധനകളും ലബോറട്ടറി പരിശോധനകളും നിയന്ത്രണ നടപടികളും നടത്തി.

city exchange

വകുപ്പിന്റെ കണക്കുകളും നേട്ടങ്ങളും പ്രകാരം ഈ കാലയളവില്‍ ഭക്ഷ്യസുരക്ഷാ ലബോറട്ടറികളില്‍ 1,36,280 പരിശോധനകളാണ് നടത്തിയത്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ബന്ധപ്പെട്ട ചട്ടങ്ങളും സാങ്കേതിക ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് 29,147 ഇറക്കുമതി ഭക്ഷ്യ ചരക്കുനീക്കങ്ങളും വകുപ്പ് പരിശോധിച്ചു. ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളില്‍നിന്നും രാജ്യത്തെ തുറമുഖങ്ങളില്‍നിന്നുമായി 6,163 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കി.

വഥിഖ് സംവിധാനത്തിലൂടെ വകുപ്പ് 1,603 ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കി. ഇതോടൊപ്പം 10,746 ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കി. രണ്ടാം പാദത്തില്‍ 1,281 ഭക്ഷ്യ സ്ഥാപനങ്ങളും ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തു.

- Advertisement -
Ad image

പ്രാദേശിക തലത്തില്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍നിന്ന് 7,807 സാമ്പിളുകള്‍ ശേഖരിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് 5,748 പരിശോധനാ സന്ദര്‍ശനങ്ങളും നടത്തി.

രണ്ടാം പാദത്തില്‍ ഭക്ഷ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 1,826 ഭക്ഷ്യ കൈകാര്യം ചെയ്യല്‍ അനുമതിപത്രങ്ങളും വകുപ്പ് നല്‍കി.

ഇതിന് പുറമെ, പൊതുജനങ്ങളില്‍നിന്ന് ലഭിച്ച 231 പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് മറുപടി നല്‍കി. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനും ഉപഭോക്താക്കളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമുള്ള വകുപ്പിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടികള്‍.

Share This Article
Leave a Comment
error: Content is protected !!