ഡിസംബര്‍ 15 മുതല്‍ എംബസി കോണ്‍സുലാര്‍ സര്‍വീസുകള്‍ക്ക് മുന്‍കൂര്‍ അപ്പോയ്ന്‍മെന്റ് ആവശ്യമില്ല

Web Desk
0 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ വിവിധ കോണ്‍സുലാര്‍ സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയില്‍ ആരംഭിക്കുന്നു. പാസ്‌പോര്‍ട്ട്, പി സി സി, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലാര്‍ സര്‍വീസുകളാണ് ലഭ്യമാകുക. മുന്‍കൂട്ടിയുള്ള അപ്പോയ്ന്‍മെന്റുകള്‍ ആവശ്യമില്ല.

city exchange

കോവിഡ് സാഹചര്യത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നുള്ള അഭ്യര്‍ഥനകള്‍ മാനിച്ചാണ് ഓപ്പണ്‍ വാക്ക് ഇന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി അറിയിപ്പില്‍ പറയുന്നു.

ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9.15 മുതല്‍ ഉച്ചക്ക് 12.15 വരെയാണ് കോണ്‍സുലാര്‍ സര്‍വീസുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായിരിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!