കപ്പിന് ഒരു കളി അകലത്തില്‍ അര്‍ജന്റീന

Web Desk
1 Min Read

ദോഹ: ലുസൈല്‍ സ്‌റ്റേഡിയത്തിലെ ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ മെസ്സിയും കൂട്ടരും ബെര്‍ത്ത് ഉറപ്പിച്ചു. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ പരാജയം സമ്മതിച്ചു.

city exchange

പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടി ഖത്തര്‍ ലോകകപ്പില്‍ തന്റെ ഗോള്‍ സമ്പാദ്യം അഞ്ചായി ഉയര്‍ത്തി മെസ്സിയാണ് തുടക്കമിട്ടത്. ലോകകപ്പില്‍ 11 ഗോളുകള്‍ നേടി അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും മെസ്സിയായി. അല്‍ ഹില്‍മ് അഥവാ ഡ്രീം പന്തിന്റെ ആദ്യ ഗോള്‍ മെസ്സിയുടെ ബൂട്ടില്‍ നിന്ന്. അര്‍ജന്റീനയുടെ സ്വപ്‌നം പന്തായി വല കുലുക്കിയ നിമിഷം.

ലോകകപ്പിലെ തങ്ങളുടെ ആറാമത് ഫൈനലിലേക്ക് അര്‍ജന്റീന പ്രവേശിച്ചു. കഴിഞ്ഞ ലോകകപ്പില്‍ മൂന്നു ഗോളിന് തങ്ങളെ പരാജയപ്പെടുത്തിയ ക്രൊയേഷ്യയോട് അര്‍ജന്റീനയുടെ മധുരപ്രതികാരം. എട്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലിലെത്തുന്നത്.

- Advertisement -
Ad image

ആല്‍വാരസ് രണ്ടു ഗോളുകളും മെസ്സി ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. ആല്‍വാരസിന്റെ രണ്ടാം ഗോളിന് അസിസ്റ്റ് ചെയ്ത മെസി മറഡോണയുടെ അസിസ്റ്റ് റെക്കോര്‍ഡാണ് തകര്‍ത്തത്.

മെസ്സി 34-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും ആല്‍വാരസ് 39, 69 മിനുട്ടുകളിലുമാണ് ഗോള്‍ നേടിയത്. വലതു വിംഗില്‍ നിന്നും പന്തുമായി മുന്നേറി അളന്നു മുറിച്ചു കാലുകള്‍ക്കിടയിലൂടെ മെസി നല്‍കിയ പാസ് ഗോളാക്കാന്‍ ആല്‍വാരസിന് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല.

Share This Article
Leave a Comment
error: Content is protected !!