
കുവൈറ്റ് സിറ്റി:ലെബനാന്‍ പൗരന്മാര്‍ക്ക് പിറകെ സുഡാനികള്‍ക്കും വിസ വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് വിലക്കിനു കാരണം. ഇതോടെ കുവൈത്തില്‍ വിസ വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം എട്ടായി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുഡാന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസ ഇടപാടുകളും നിര്‍ത്തി വെക്കാനാണു ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയത്. കുടുംബ-സന്ദര്‍ശന വിസ, വാണിജ്യ വിസ, തൊഴില്‍ വിസ എന്നിവക്കെല്ലാം വിലക്ക് ബാധകമാണ്. സുഡാനിലെ ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പുതിയ വിസയിലെത്തുന്നവരെ മാത്രമാണ് തീരുമാനം ബാധിക്കുക. നിലവില്‍ കുവൈത്തില്‍ താമസാനുമതിയുള്ള സുഡാന്‍ പ്രവാസികള്‍ക്ക് തിരികെയെത്തുന്നതിനും ഇഖാമ പുതുക്കുന്നതിനും തടസ്സമുണ്ടാകില്ല. കഴിഞ്ഞ ദിവസം ലെബനന്‍ പൗരന്മര്‍ക്കും കുവൈത്ത് വിസ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലെബനന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു ഈ നടപടി. ഇതോടെ കുവൈത്തില്‍ വിസ വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം എട്ടായി. സിറിയ, ഇറാഖ്, പാകിസ്ഥാന്‍, ഇറാന്‍, അഫ്ഗാന്‍, യെമന്‍, ലെബനeന്‍, സുഡാന്‍ എന്നിവയാണ് എട്ടു രാജ്യങ്ങള്‍.


