ആലുവ ബൈപാസ്- മാര്‍ത്താണ്ഡവര്‍മ പാലം റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണം: അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: ദേശീയ പാതയില്‍ ആലുവ ബൈപാസിനും മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിലും നിരന്തരം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ വിഷയം അന്‍വര്‍ സാദത്ത് എം എല്‍ എ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഉന്നയിക്കുകയുണ്ടായി. ബെന്നി ബെഹനാന്‍ എം പിയും താനും കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ നേരിട്ടു കണ്ട് ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും ഈ വിഷയത്തില്‍ യാതൊരു പുരോഗതിയില്ലെന്ന് എം എല്‍ എ പറഞ്ഞു.

city exchange

അങ്കമാലി- കുണ്ടന്നൂര്‍ ബൈപാസ് വരുന്നതുകൊണ്ടാണോ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നതെന്ന് സംശയമുണ്ടെന്നും എം എല്‍ എ പറഞ്ഞു.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്റെ പ്രാധാന്യം കണക്കിലെടുത്താല്‍ കുണ്ടന്നൂര്‍ ബൈപാസ് വന്നാലും ദേശീയപാത ആലുവ ഭാഗത്തെ ഗതാഗതക്കുരുക്കിന് അവസാനമുണ്ടാകുകയില്ലെന്നും അതുകൊണ്ട് ആലുവയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് കേന്ദ്ര ഗവണ്‍മെന്റില്‍ ഇടപെട്ടുകൊണ്ട് പുതിയ പാലം നിര്‍മ്മിക്കുന്നതിനോ അല്ലെങ്കില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നതിനോ ഉള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്തു നടപ്പിലാക്കുവാന്‍ സാധിക്കുമോ എന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ സഭയില്‍ ചോദ്യമുന്നയിച്ചു.

- Advertisement -
Ad image

ഈ വിഷയം പരിശോധിക്കാമെന്നും ദേശീയ പാത അധികാരികളുമായി ചര്‍ച്ച ചെയ്യുകയു മറ്റു സാധ്യതകളും പരിശോധിക്കാമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എം എല്‍ എയുടെ ചോദ്യത്തിന് സഭയില്‍ മറുപടി നല്കി.

Share This Article
Leave a Comment
error: Content is protected !!