

ദോഹ: കെ എം സി സി കുടുംബ സംഗമം ഫാമിലിയയ്ക്ക് സംഘാടകരുടെ പ്രതീക്ഷകളെ കവച്ചുവെച്ച പങ്കാളിത്തം. സംഗമത്തോടനുബന്ധിച്ച് പുതിയ വനിതാ വിംഗ് നിലവില്‍ വന്നു.

മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെ ചരിത്രത്തില്‍ വളരെ വിസ്മയകരമായ സംഘാടനവും പങ്കാളിത്തവുമാണ് വനിതാ സമ്മേളനത്തിന്റേതെന്ന് പാറക്കല്‍ അബ്ദുല്ല വിശദമാക്കി. പുത്തന്‍ ഉണര്‍വ് പാര്‍ട്ടിക്ക് നല്‍കും.


വിറകുവെട്ടികളേയും വെള്ളം കോരികളേയുമല്ല സമുദായത്തിന് വേണ്ടതെന്ന സി എച്ച് മുഹമ്മദ് കോയയുടെ വാക്കുകളെ അന്വേര്‍ഥമാക്കി മുസ്‌ലിം സമൂഹം വിദ്യാഭ്യാസ കാര്യത്തില്‍ മുന്നോട്ടു പോയത് പാറക്കല്‍ എടുത്തു പറഞ്ഞു. അതോടൊപ്പം വനിതകള്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഡോ. അബ്ദുസ്സമദിന്റേയും സലീം നാലകത്തിന്റേയും നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തന മികവാണ് ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കാന്‍ സാധിച്ചതെന്നും പാറക്കല്‍ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു.

