

ദുബൈ: വേള്‍ഡ് സെന്‍ട്രലില്‍ നടന്ന ദുബൈ എയര്‍ഷോയിലെ ദുബൈ ഡ്യൂട്ടി ഫ്രീ ഫൈനെസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എച്ച് എസ് ഇ ഡൈനാമിക് 5.0 കാര്‍ ഖത്തറിലെ ഇന്ത്യന്‍ ഐ ടി മാനേജര്‍ക്ക്. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 47കാരനായ ഇന്ത്യന്‍ പ്രവാസി വിനോദ് നമ്പ്യാര്‍ ഓണ്‍ലൈനായി വാങ്ങിയ 0645 ടിക്കറ്റിലാണ് സര്‍പ്രൈസ് സീരിസ് 1785 വെള്ള നിറത്തിലുള്ള ആഡംബര വാഹനം ലഭിച്ചത്.
പത്തുവര്‍ഷമായി ദോഹയിലുള്ള വിനോദ നമ്പ്യാര്‍ ദുബൈ ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തറില്‍ ഐ ടി മാനേജരാണ് വിനോദ് നമ്പ്യാര്‍.

