ഖത്തറില്‍ എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

Web Desk
1 Min Read

ന്യൂദല്‍ഹി: ഖത്തറില്‍ തടവിലുള്ള എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ചാരവൃത്തിയുമായി ബന്ധപ്പെട്ടാണ് മലയാളി ഉള്‍പ്പടെ എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചത്. ഈ ശിക്ഷയാണ് ലഘൂകരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

city exchange

അടുത്ത നടപടികള്‍ ആലോചിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ നാവികസേനയിലെ മുന്‍ ഉദ്യോസ്ഥരാണ് ചാരവൃത്തി കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

2022 ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തനത്തിന് എട്ട് പേര്‍ അറസ്റ്റിലായത്. കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായ മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങള്‍. ഇവര്‍ ഇസ്രായേലിനു വേണ്ടിയാണ് ചാരവൃത്തി നടത്തിയതെന്നാണ് സംശയിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!