വാട്ടര്‍ ടാക്‌സി പരീക്ഷണം 2022ല്‍

Web Desk
1 Min Read

ദോഹ: പൊതുഗതാഗത സംവിധാനങ്ങള്‍ വൈവിധ്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ ടാക്‌സി 2022ല്‍ ഖത്തര്‍ പരീക്ഷിക്കുമെന്ന് ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി പറഞ്ഞു. ഖത്തര്‍ ദേശീയ വീക്ഷണം 2030 അടിസ്ഥാനമാക്കിയാണ് 2022ല്‍ വാട്ടര്‍ ടാക്‌സി രംഗത്തിറക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

city exchange

അല്‍ മതര്‍, ലുസൈല്‍, ദഫ്‌ന തുടങ്ങിയ തീരമേഖലകളിലാണ് വാട്ടര്‍ ടാക്‌സിയുടെ പ്രവര്‍ത്തനം വിലയിരുത്തുക. ദോഹ മെട്രോ, മുവസലാത്ത് ബസ് തുടങ്ങിയവ പോലെ ബദല്‍ ഗതാഗത മാര്‍ഗ്ഗമായാണ് വാട്ടര്‍ ടാക്‌സി രംഗത്ത് അവതരിപ്പിക്കുന്നതെന്നും ഖത്തര്‍ ടി വിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഇതിനകം ബസ് റാപിഡ് ട്രാന്‍സിറ്റ് (ബി ആര്‍ ടി) പരീക്ഷണം നടത്തിയതായും അത് വിജയകരമായതായും അദ്ദേഹം അറിയിച്ചു. ട്രാമിന്റേയും ട്രെയിനിന്റേയും ഗണത്തില്‍ പെടുത്താവുന്ന പ്രത്യേകതരം ബസ്സാണ് ബി ആര്‍ ടി.

- Advertisement -
Ad image

ഫിഫ ലോകകപ്പ് ഫുട്ബാളില്‍ ബി ആര്‍ ടി ഉപയോഗിക്കുകയും അല്‍ ബയ്ത്ത് സ്‌റ്റേഡിയത്തിലേക്കും മിസഈദ്, ദുഖാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഈ സേവനം ഉപയോഗപ്പെടുത്താനുമാവും. മാത്രമല്ല ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി ഖത്തറിലേക്ക് 800 ബസ്സുകള്‍ കൂടി എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ഫിഫ അറബ് കപ്പില്‍ ഗതാഗത സംവിധാനങ്ങളുടെ പരീക്ഷണം നടത്തിയതായും 200 ഇലക്ട്രിക് ബസ്സുകള്‍ ടൂര്‍ണമെന്റില്‍ ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!