

പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി ചാണ്ടി ഉമ്മന്‍. വോട്ടെണ്ണല്‍ അവസാനിക്കുന്നതിന് മുമ്പു തന്നെ ചാണ്ടി ഉമ്മന്‍ വിജയം ഉറപ്പിച്ചു.

യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ എല്‍ ഡി എഫിലെ ജെയ്ക്ക് സി തോമസിനേക്കാള്‍ അതിവേഗം ബഹുദൂരം മുന്നിലാണ്. ബി ജെ പിയാകട്ടെ പച്ചയും കാവിയും തൊടാത്ത രീതിയിലും.

ഏഴ് സ്ഥാനാര്‍ഥികളുള്ള മണ്ഡലത്തില്‍ 72.86 ശതമാനമായിരുന്നു പോളിംഗ്. 2011ല്‍ ഉമ്മന്‍ചാണ്ടി നേടിയ ഭൂരിപക്ഷമായ 33255 മറികടന്ന് ചാണ്ടി ഉമ്മന്‍ യാത്ര തുടരുകയാണ്.
രണ്ടു തവണ ഉമ്മന്‍ചാണ്ടിയോടും ഒരു തവണ ചാണ്ടി ഉമ്മനോടും പരാജയപ്പെടുകയാണ് ജെയ്ക്ക് സി തോമസ്. എന്‍ ഡി എ യുടെ ലിജിന്‍ ലാല്‍, എ എ പിയുടെ ലൂക്ക് തോമസ്, സ്വതന്ത്രരായ പി കെ ദേവദാസ്, ഷാജി, സന്തോഷ് ജോസഫ് എന്നിവരാണ് മറ്റുള്ള സ്ഥാനാര്‍ഥികള്‍.

