

ദോഹ: രണ്ടു മാസം ഖത്തറിലെത്തിയ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മലപ്പുറം വേങ്ങര പാക്കടപ്പുറായ ഇരുകുളം സ്വദേശി വി ടി നൗഫല്‍ ഹുദവി (36) ആണ് നിര്യാതനായത്.

വ്യായാമത്തിനിടെ വിശ്രമിക്കവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഭാര്യ: സീനത്ത്. മക്കള്‍: മുഹമ്മദ് ഹനൂന്‍, മുഹമ്മദ് ഹഫിയ്യ്. മൂന്നാമത്തെ കുഞ്ഞ് കഴിഞ്ഞ ദിവസമാണ് ജനിച്ചത്.
സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജുര്‍റശാദ് ഇസ്ലാമിക് കോളജ്, ചെറുവണ്ണൂര്‍ അല്‍ അന്വാര് അക്കാദമി എന്നീ സ്ഥാപനങ്ങളിലും ദാറുല്‍ ഹുദാ സെക്കന്‍ഡറി വിഭാഗത്തിലും മരവട്ടം ഗ്രെയ്സ് വാലി കോളജിലും അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു.

