
കെ എം സി സി സ്റ്റേറ്റ് സ്പോര്‍ട്സ് വിംഗ് ചെയര്‍മാന്‍
മാനേജിംഗ് ഡയറക്ടര്‍ റൊട്ടാന


പ്രവാസി വോട്ടിനെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ വാതേരാതെ പറയുമെങ്കിലും അതു നടപ്പാക്കുന്നില്‍ എല്ലാവര്‍ക്കും അമാന്തമാണ്. പ്രവാസികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പെത്തിയാല്‍ നാട്ടില്‍ പോയി വോട്ടു ചെയ്യുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യവുമല്ല.

ഫിലിപ്പൈന്‍സിന്റേയും മറ്റു ചില രാജ്യങ്ങളുടേതും പോലെ ഓരോ രാജ്യത്തേയും എംബസികളില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കിയാല്‍ പ്രവാസികളായ എല്ലാവര്‍ക്കും അത് നിര്‍വഹിക്കാനാവും.
പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമുണ്ടായാല്‍ മാത്രമേ അവര്‍ക്ക് മൂല്യമുണ്ടാവുകയുള്ളു. പ്രവാസികളെ പറഞ്ഞു പറ്റിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ടുതന്നെ എംബസി മുഖാന്തിരം വോട്ടിനുള്ള സൗകര്യം ഒരുക്കണം.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ കുറച്ചു കൂടി ശ്രദ്ധ പതിപ്പിക്കണം. വെക്കേഷന്‍ കാലത്ത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുകയാണ്. യാത്രക്കാര്‍ വര്‍ധിക്കുമ്പോഴും ഇതുതന്നെയാണ് അവസ്ഥ. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലൊക്കെ ഭരണാധികാരികള്‍ക്ക് ഇടപെടല്‍ നടത്തേണ്ട അവസ്ഥ വരും.
വോട്ടവകാശമുണ്ടെങ്കില്‍ പല കാര്യങ്ങളിലും തീര്‍ച്ചയായും മാറ്റം വരും. പതിനാറ് മണിക്കൂര്‍ പറക്കുന്ന യു എസിലേക്കും മൂന്നരയോ നാലോ മണിക്കൂര്‍ പറക്കുന്ന കേരളത്തിലേക്കും നാലായിരം റിയാല്‍ നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.

