ദി ലൈറ്റ് മൂന്നാം വോള്യം ലോഞ്ച് ചെയ്തു

Web Desk
1 Min Read

ദോഹ: വിശുദ്ധ ഖുര്‍ആന്‍ ഇംഗ്ലീഷ് പഠന പദ്ധതിയായ ദി ലൈറ്റിന്റെ മൂന്നാം വോള്യം പുസ്തകം ബിന്‍ സൈദ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ശൈഖ് മുഹമ്മദ് മൂസ യൂസഫ് സുബൈര്‍ വക്രക്ക് നല്‍കി ലോഞ്ച് ചെയ്തു.

city exchange

അഞ്ച് വര്‍ഷം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ വിവരണം ലളിതമായി ഇംഗ്ലീഷ് അറിയുന്ന ആര്‍ക്കും വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന രീതിയിലാണ് പഠന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ദി ലൈറ്റ് യൂത്ത് ക്ലബ് ജനറല്‍ സെക്രട്ടറി ഫസല്‍ മുഖ്താര്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് ഷാമില്‍ പഠന പദ്ധതി വിശദീകരിച്ചു. വിവിധ കമ്മ്യുണിറ്റികളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഫിലിപ്പിനോ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു യൂസുഫ് സീസര്‍ ആശംസകള്‍ അറിയിച്ചു.

- Advertisement -
Ad image

രണ്ടാം പതിപ്പില്‍ ഓണ്‍ലൈനായി പരീക്ഷ എഴുതി 100 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ 18 പേര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. റഅദ് നാസറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ സല്‍മാന്‍ ഇസ്മായില്‍ അവതാരകനായിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ദി ലൈറ്റ് യൂത്ത് ക്ലബ് പ്രസിഡന്റ് മുഹമ്മദ് അജ്മല്‍ നന്ദി അറിയിച്ചു.

ദി ലൈറ്റിന്റെ പുതിയ പതിപ്പുകള്‍ ലഭിക്കാന്‍ 30131010 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യാവുന്നതാണ്.
ഓണ്‍ലൈനായി വായിക്കാനും പരീക്ഷ എഴുതാനും thelight.qa എന്ന വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!