

ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഫൈസല്‍ പി കെ മീഡിയ വണ്‍ (പ്രസി), സാദിഖ് ചെന്നാടന്‍- മലയാളം ന്യൂസ് (വൈസ് പ്രസി), ശ്രീദേവി ജോയ്- മലയാള മനോരമ (ജന സെക്ര), രതീഷ്- റേഡിയോ മലയാളം (സെക്ര), കെ ഹുബൈബ്- മാധ്യമം (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഒ കെ പരുമല (കൈരളി ടി വി), ഐ എം എ റഫീക്ക് (കേരളശബ്ദം, വീക്ഷണം), അശ്‌റഫ് തൂണേരി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക), ഷഫീക്ക് അറക്കല്‍ (മംഗളം) എന്നിവരെ തെരഞ്ഞെടുത്തു.
