

ദോഹ: ഇന്ത്യയുടെ എഴുപത്തി ആറാമത് റിപ്പബ്ലിക് ദിനാഘോഷം നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ആഘോഷ പരിപാടിയില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഹുസൈന്‍ മുഹമ്മദ് യു, ട്രഷറര്‍ ഷൗക്കത്തലി താജ് എന്നിവര്‍ ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. വൈസ് പ്രിന്‍സിപ്പല്‍ റോബിന്‍ കെ ജോസ് സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ ഹുസൈന്‍ മുഹമ്മദ് യു, ട്രഷറര്‍ ഷൗക്കത്തലി താജ്, പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുല്‍ റഷീദ് എന്നിവര്‍ റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും അവതരിപ്പിച്ച വൈവിധ്യമാര്‍ന്നതും ഭാരത ദേശിയോദ്ഗ്രഥനത്തെ ഉയര്‍ത്തിക്കാട്ടുന്നതുമായ സംഗീത നൃത്ത പരിപാടികള്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പകിട്ട് വര്‍ധിപ്പിച്ചു.


മാനേജ്മെന്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ എം നാസര്‍, വൈസ് പ്രിന്‍സിപ്പല്‍സ് ജയ്‌മോന്‍ ജോയ്, ഷിഹാബുദ്ധീന്‍ എം, റോബിന്‍ കെ ജോസ്, ഹെഡ് ഓഫ് സെക്ഷന്‍സ് നിസാര്‍ കെ മുഹമ്മദ് ഹസ്സന്‍, പദ്മ അരവിന്ദ്, ധന്യ ലിന്റോ, ഷഗുന്‍ കപില്‍ ആഷു ശര്‍മ, അസ്മ റോഷന്‍ എന്നിവര്‍ പങ്കെടുത്തു.
