

ദോഹ: ഫ്രണ്ട്സ് ഓഫ് വക്ര ഇഫ്താര്‍ മീറ്റ് സ്ംഘടിപ്പിച്ചു. ഫൈറൂസ് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഷിഹാബ് തൂണേരി അധ്യക്ഷത വഹിച്ചു. ആഷിക് കെ കെ, അബ്ദുല്ലക്കുട്ടി ഉല്ലാസ്, മുഹമ്മദ് റഫീഖ് പള്ളിക്കത്തൊടി, സല്മാന് തെക്കെവളപ്പില്‍, മിറാഷ് തയ്യില്‍, മുഹമ്മദ് സവാദ് എന്നിവര്‍ പ്രസംഗിച്ചു.

കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനത്തിനും ഖത്തറില്‍ ആരോഗ്യ കായിക കലാ മേളകളില്‍ വളണ്ടിയറായി മികച്ച സേവനം കാഴ്ചവെച്ചതിനും നാസിഫ് മൊയ്തു വെള്ളാഞ്ചെരിയെ ചടങ്ങില്‍ ആദരിച്ചു.

വക്ര റോയല്‍ പാലസില്‍ നടന്ന ചടങ്ങിന് സനീബ്, ഷനൂജ്, അജ്മല്‍, സമീര്‍, മുഹ്സിന് കെ വി എന്നിവര്‍ നേതൃത്വം നല്കി.
