മൂന്നാം പാദത്തില്‍ ജി സി സി രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയത് 43 ശതമാനം

Web Desk
1 Min Read

ദോഹ: ഖത്തര്‍ ടൂറിസം കണക്കുകള്‍ പ്രകാരം ജി സി സി രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയവര്‍ സന്ദര്‍ശകര്‍ മൂന്നാം പാദത്തില്‍ മൊത്തം എത്തിയവരില്‍ 43 ശതമാനം ആണ്. മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നും ഏഴ് ശതമാനമാണ് എത്തിയത്.

city exchange

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ ഖത്തറിലേക്കുള്ള അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധനയുണ്ടായി.

യൂറോപ്പില്‍ നിന്നുള്ള വരവ് മൊത്തം സന്ദര്‍ശകരുടെ എണ്ണത്തിന്റെ 22 ശതമാനം ആണ്. അമേരിക്കയില്‍ നിന്നും ആറു ശതമാനവും ഏഷ്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും ഓഷ്യാനയില്‍ നിന്നും ശതമാനം. ്യയില്‍ നിന്നും ഓഷ്യാനിയയില്‍ നിന്നും 20 ശതമാനവും ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും രണ്ട് ശതമാനവുമാണ് ഖത്തറിലെത്തിയത്.

മൂന്നാം പാദത്തില്‍ ശരാശരി ഹോട്ടല്‍ താമസം 66 ശതമാനമായിരുന്നു. ഇത് 2023 മുതല്‍ ഡിമാന്‍ഡിലെ 23 ശതമാനം വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു. അതേസമയം റൂം നൈറ്റ് വിറ്റത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധിച്ചു. സന്ദര്‍ശകരില്‍ 39 ശതമാനം കര അതിര്‍ത്തി വഴിയും 54 ശതമാനം വായു വഴിയും ഏഴ് ശതമാനം കടല്‍ വഴിയുമാണ് രാജ്യത്തേക്ക് പ്രവേശിച്ചത്.

- Advertisement -
Ad image

ഇതുവരെ 3.6 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്ത ഖത്തര്‍ ഈ വര്‍ഷം റെക്കോര്‍ഡ് ടൂറിസ്റ്റ് എണ്ണമാണ് തുടരുന്നത്. ഖത്തര്‍ ടൂറിസം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2024ന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ രാജ്യത്ത് 3.599 ദശലക്ഷം സന്ദര്‍ശകരാണെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 26.1 ശതമാനം കൂടുതലാണിത്.

ലോകകപ്പ് വര്‍ഷമായ 2022ല്‍ 2.56 ദശലക്ഷത്തില്‍ നിന്ന് 2023ല്‍ നാല് ദശലക്ഷം സന്ദര്‍ശകരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സന്ദര്‍ശകരുടെ എണ്ണം ശക്തമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് 2020ലും 2021ലും കുറവായിരുന്നു.

Share This Article
Leave a Comment
error: Content is protected !!