

ദോഹ: തുര്‍ക്കിയേയിലെ ദുരന്ത- അടിയന്തര മാനേജ്മെന്റ് അതോറിറ്റി (എ എഫ് എ ഡി) ഡയറക്ടര്‍ ഒ കെ മാമിസുമായി അന്താരാഷ്ട്ര സഹകരണ സഹമന്ത്രി വീഡിയോ മീറ്റിംഗ് നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും യോഗത്തിനിടെ ചര്‍ച്ച ചെയ്തു. ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും മാനുഷിക സാഹചര്യങ്ങളും ഗാസയിലെ മാനുഷിക, വികസന മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികളും ഇരുപക്ഷവും പൊതുവായ താത്പര്യമുള്ള നിരവധി വിഷയങ്ങളും ചര്‍ച്ച ചെയ്തു.
