

ദോഹ: കൊണ്ടോട്ടി ഇ എം ഇ എ കോളേജ് ഖത്തറിലെ അലുംനി സംഘടനയായ ‘ഒസീമിയ ഖത്തര്‍ ചാപ്റ്റര്‍’ ഇഫ്താര്‍ സംഗമവും ആദരവും നടത്തി.

ബര്‍വ്വ വില്ലേജ് റൊട്ടാന റെസ്റ്റാറന്റില്‍ നടന്ന പരിപാടി പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന് വേദിയായി. ചടങ്ങില്‍ ഇന്ത്യന്‍ എംബസിയുടെ അപെക്സ് ബോഡിയായ ഐ സി ബി എഫിന്റെ മാനേജിങ്ങ് കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട
അലുംനി മുഖ്യരക്ഷാധികാരി അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയെ മൊമെന്റോ നല്കി ആദരിച്ചു.


ഷബീബ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ഷമീര്‍ മണ്ണറോട്ട്, നാസര്‍ അല്ലിപ്പാറ, ഷബീര്‍, ഹാനി മങ്ങാട്ട്, സഗീര്‍, ജിഫാന്‍, ആഷിഖ്, റബീഹ്, ജാഫര്‍, സലീം, റിയാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

