വസന്തകാലം വിരുന്നു വന്നു…

Web Desk
1 Min Read

ദോഹ: ഖത്തറില്‍ മാര്‍ച്ച് എട്ട് ബുധനാഴ്ച മുതല്‍ വസന്തകാലത്തിന് തുടക്കമായതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. 26 ദിവസം നീണ്ടുനില്‍ക്കുന്ന ഈ കാലാവസ്ഥയില്‍ സീസണ്‍ പകുതിയാകുമ്പോള്‍ പകലും രാത്രിയും തുല്യ ദൈര്‍ഘ്യമാകും. പകല്‍ ചൂടുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

city exchange

അല്‍ സരായത്ത് എന്നറിയപ്പെടുന്ന ശക്തമെങ്കിലും സുഖമുള്ള കാറ്റ് ഈ സീസണില്‍ സജീവമാകും. ഖത്തറിലെ വസന്തകാലത്തിന്റെ സവിശേഷത തുടര്‍ച്ചയായ കാലാവസ്ഥാ ഏറ്റക്കുറച്ചിലുകളാണ്. ചൂടും തണുപ്പും വ്യത്യസ്തമായി അനുഭവിക്കാനാവും.

മാര്‍ച്ച് രണ്ടാം പകുതിയോടെ രാജ്യത്ത് താപനില ക്രമേണ ഉയരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ഫെബ്രുവരിയിലെ കാലാവസ്ഥാ വിവരത്തില്‍ അറിയിച്ചിരുന്നു. മാര്‍ച്ച് മാസത്തിലെ പ്രതിദിന ശരാശരി താപനില 21.9 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!