

ദോഹ: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ സംഭവം നിരുത്തരവാദപരമായ നടപടിയാണെന്ന് കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. അടിയന്തര സാഹചര്യങ്ങളുള്ള നിരവധി യാത്രക്കാരുണ്ടായിരുന്ന സര്‍വീസുകളാണ് ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ റദ്ദ് ചെയ്തത്.

വിമാനത്താവളങ്ങളില്‍ എത്തിയതിനു ശേഷമാണ് മിക്കവരും സര്‍വീസ് മുടങ്ങിയ വിവരം അറിയുന്നത്. ജോലിയില്‍ പ്രവേശിക്കേണ്ട അവസാന തിയ്യതിയുള്ളവരും ബന്ധുക്കളുടെ രോഗവിവരമറിഞ്ഞു അത്യാവശ്യമായി ടിക്കറ്റെടുത്ത് യാത്രക്കൊരുങ്ങിയവരുമൊക്കെയായി അനിവാര്യ സ്വഭാവമുള്ള യാത്രക്കാരുടെ ജീവിതംകൊണ്ടുള്ള കളിയാണ് ഇത്തരം നിരുത്തരവാദപരമായ ചെയ്തികളെന്നും ജീവനക്കാരുടെ വിഷയങ്ങള്‍ മുമ്പേ അറിയുന്ന കമ്പനി അധികൃതര്‍ അവ പരിഹരിക്കുവാന്‍ ശ്രമം നടത്താതെ ലാഘവ ബുദ്ധിയോടെ കണ്ടതാണ് പ്രവാസികള്‍ക്ക് വളരെ പ്രായസമുണ്ടാക്കിയ സംഭവത്തിന് കാരണമായതെന്നും കെ എം സി സി അഭിപ്രായപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള ജാഗ്രത ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയും നഷ്ടം സംഭവിച്ച യാത്രക്കാര്‍ക്ക് പരിഹാരം നല്‍കുന്നത് ഉള്‍പ്പടെയുള്ള ശ്രമങ്ങള്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ തയ്യാറാവണമെന്നും കെ എം സി സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
