മഹല്ല് സംഗമവും സ്വീകരണവും

Web Desk
1 Min Read

ദോഹ: ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ വില്ല്യാപ്പള്ളി പഞ്ചായത്ത് അംഗവും മുസ്‌ലിം യൂത്ത്‌ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയും യുവനേതാവുമായ കൈതയില്‍ ഷറഫുദ്ദീന് വില്ല്യാപ്പള്ളി, കുളത്തൂര്‍, തയ്യുള്ളതില്‍ മഹല്ല് നിവാസികള്‍ സംയുക്തമായി സ്വീകരണം നല്‍കി.

city exchange

വില്ല്യാപ്പള്ളി വെസ്റ്റ് മാപ്പിള എല്‍ പി സ്‌ക്കൂളിന്റെ പുനര്‍നിര്‍മ്മാണാവശ്യാര്‍ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം. നജ്മയിലുള്ള ഏഷ്യന്‍ സ്റ്റാര്‍ റസ്റ്റോറന്റില്‍ നടന്ന സംഗമം വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി പി വി എ നാസര്‍ ഉദ്ഘാടനം ചെയ്തു. യുവ പണ്ഡിതന്‍ അബ്ദുല്‍ ഖാദിര്‍ റഹ്മാനി പ്രാര്‍ഥന നിര്‍വ്വഹിച്ചു.

കെ പി എം ഇബ്രാഹിം ഉപഹാരം നല്‍കി. ആദ്യഫണ്ട് നല്‍കി മനത്താമ്പ്ര ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. തിയ്യാറമ്പത്ത് കുഞ്ഞമ്മദ്, അസീസ് തായാട്ട് കുനി, പി പി നാസര്‍, മുഹമ്മദ് മനക്കല്‍, ഫൈസല്‍ എം ടി എന്നിവര്‍ പ്രസംഗിച്ചു. കെ എം നാസര്‍ അധ്യക്ഷത വഹിച്ചു. പി കെ ഹാഷിം സ്വാഗതവും ജാഫര്‍ മേയന നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!