

ദോഹ: വയനാട് ഉരുള്‍പൊട്ടലിന് ഇരകളായവരെ ചേര്‍ത്തുപിടിച്ച് ദുരന്തം നടന്ന അന്നുമുതല്‍ ഇപ്പോഴും തുടരുന്ന വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വത്തിനും കരുതലിനും പ്രതിബദ്ധതയ്ക്കും ഉള്ള അംഗീകാരമായി
ഇന്‍കാസ്- ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എക്ക് ജില്ലാ കമ്മിറ്റിയുടെ ആദരവ് നല്‍കി. ഐ സി സി അശോക ഹാളില്‍ സംഘടിപ്പിച്ച മുഹബ്ബത്ത് കി ഉത്സവ് സമാപന സമ്മേളന വേദിയിലായിരുന്നു ആദരവ്.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവരുടെ സാന്നിധ്യത്തില്‍ മൊമന്റോ നല്‍കി ആദരിച്ചു.

ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയ്യൂര്‍, ജനറല്‍ സെക്രറ്ററി മുഹമ്മദ് അലി വാണിമേല്‍, ട്രഷറര്‍ ഹരീഷ് കുമാര്‍, ഇന്‍കാസ് നേതാക്കന്മാരായ കെ കെ ഉസ്മാന്‍, സിദ്ദീഖ് പുറായില്‍, അഷ്‌റഫ് വടകര, ബഷീര്‍ തൂവാരിക്കല്‍, അബാസ് സി വി, ജില്ലാ കമ്മിറ്റി, നിയോജക മണ്ഡലം കമ്മിറ്റി നേതാക്കന്മാരും ഭാരവാഹികളും സംബന്ധിച്ചു.
