മുസ്തഫ കോക്കൂരിന് യാത്രയയപ്പും ഇഫ്താര്‍ സംഗമവും നടത്തി

Web Desk
1 Min Read

ദോഹ: ആത്മാര്‍ഥത നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ദൈവ പ്രീതി ലഭിക്കാനുള്ള മാര്‍ഗ്ഗമെന്ന് സലീം ഹുദവി ചിയ്യാനൂര്‍ പറഞ്ഞു. ഖത്തറിലെ ദീര്‍ഘകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന മുസ്തഫ കോക്കൂരിന് കെ എം സി സി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ യാത്രയയപ്പ്- ഇഫ്താര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ജനറല്‍ സെക്രട്ടറി അഷ്‌റഫ് കോലിക്കര സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വീരാന്‍ കോയ കഴിഞ്ഞ കാലങ്ങളില്‍ മുസ്തഫ കോക്കൂര്‍ ചെയ്ത സേവനങ്ങളെ അനുസ്മരിച്ചു സംസാരിച്ചു. ഹാരിസ് കോക്കൂര്‍, നംഷീദ് കോക്കൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി.

മുസ്തഫ കോക്കൂര്‍ യാത്രയയപ്പിന് നന്ദിയും ജിഷാര്‍ മാറോളി ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൃതജ്ഞതയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!