ഇന്റര്‍സ്‌കൂള്‍ കലോല്‍സവത്തില്‍ ഓതേഴ്‌സ് ഫോറം പവലിയന്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്നുകൊണ്ടിരിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ ഇന്റര്‍സ്‌കൂള്‍ കലോത്സവം ‘കലാഞ്ജലി’യുടെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഒരുക്കിയ പവലിയന്‍ ഐഡിയല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശൈഖ് ഷമീം ഉദ്ഘാടനം ചെയ്തു. റേഡിയോ മലയാളം 98.6 എഫ് എം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ഫോറം പ്രസിഡന്റ് ഡോ. സാബു കെ സി, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര തുടങ്ങിയവരും മറ്റു ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

city exchange

ഖത്തറിലെ മലയാളി എഴുത്തുകാരുടെ രചനകള്‍ പവലിയനിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നോവല്‍, കഥ, കവിത, യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ വിഭാഗത്തിലെ നൂറുക്കണക്കിന് രചനകള്‍ക്കൊപ്പം ചെറു പ്രായത്തില്‍ തന്നെ ആറോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ജൊയാക്കിം സനീഷ്, മൂന്ന് നോവലുകള്‍ പ്രസിദ്ധീകരിച്ച് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടം നേടിയ ലൈബ അബ്ദുല്‍ ബാസിത്ത്, നോവലിസ്റ്റ് മുഹമ്മദ് സിനാന്‍ എന്നിവരുടെ കൃതികളും പ്രദര്‍ശനത്തില്‍ ഉണ്ട്.

Share This Article
Leave a Comment
error: Content is protected !!