എ എഫ് സി കപ്പ് കാണാന്‍ സ്റ്റേഡിയത്തിലെത്തുമ്പോള്‍ അകത്തേക്ക് അനുവദിക്കാത്ത സാധനങ്ങള്‍

Web Desk
1 Min Read

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തുമ്പോള്‍ അകത്തേക്ക് അനുവദിക്കാത്ത ഇനങ്ങള്‍ പ്രാദേശിക സംഘാടക സമിതി പട്ടികപ്പെടുത്തി.

city exchange

നിരോധിത വസ്തുക്കളുമായി സ്‌റ്റേഡിയത്തിലെത്തിയാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവ കണ്ടുകെട്ടുമെന്നും സംഘാടകര്‍ സോഷ്യല്‍ മീഡിയയിലെ അറിയിപ്പില്‍ പറഞ്ഞു.

ഫോട്ടോ, വീഡിയോ ഉപകരണങ്ങള്‍ക്കുള്ള മൗണ്ടുകള്‍, റെക്കോര്‍ഡു ചെയ്യുകയോ ട്രാന്‍സ്മിറ്റ് ചെയ്യുകയോ ചെയ്യുന്ന ഉപകരണങ്ങള്‍, ബാക്ക്പാക്കുകള്‍, ഭക്ഷണ പാനീയം, ഏതെങ്കിലും തരത്തിലുള്ള പതാകകള്‍ക്കോ പോസ്റ്ററുകള്‍ക്കോ വേണ്ടിയുള്ള പിടികള്‍, ലൈറ്ററുകള്‍, തീപ്പെട്ടികള്‍, സിഗരറ്റുകള്‍ എന്നിവയാണ് അകത്തേക്ക് അനുവദിക്കാത്തത്.

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 വെള്ളിയാഴ്ച 88,000 പേരെ ഉള്‍ക്കൊള്ളുന്ന ലുസൈല്‍ സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്. ഖത്തറും ലെബനനും തമ്മിലാണ് ആദ്യ മത്സരം. അതിനു മുമ്പായി ഉദ്ഘാടന ചടങ്ങ് നടക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!