

ആലുവ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് എടത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂക്കാട്ടുപാടിയില്‍ പ്രതിഷേധ സമരം നടത്തി. പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റോ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം എം സകീര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.


എം എ എം മുനീര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി എം അഷറഫ്, സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം ഷംസുദ്ദീന്‍, പഞ്ചായത്ത് അംഗം ടി എം അബ്ദുല്‍ കെരീം, പി കെ എല്‍ദോസ്, എം പി കുഞ്ഞുമുഹമ്മദ്, എം എ ഹാരിസ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സൈന മിറാസ്, സിറാജ് ചേനക്കര, എം ആര്‍ ഗോപകുമാര്‍, എം എ ഹസ്സൈനാര്‍, എം എം ഹസന്‍, ഷെഫീഖ് മുഹമ്മദ്, പി എ ഫായിസ്, കെ എ അനസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
